തിരുവനന്തപുരം: സാന്തോം മലങ്കര ആർട്സ് ആൻഡ് സയൻസ് കോളജിൽ സിവിൽ സർവീസ് ഫോറം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ആർ. വിബിൻ ബർണാഡ് അധ്യക്ഷത വഹിച്ചു. ആർ. അജയ് രാജ് മുഖ്യാതിഥിയായിരുന്നു.
ലീഡ് ഐഎഎസിലെ പരീക്ഷ വിദഗ്ധൻ നസീം സമീർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലീഡ് ഐഎഎസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അഞ്ജന പങ്കെടുത്തു. മൂന്നു ഡിപ്പാർട്ട്മെന്റിൽ നിന്നുമായി 75 ഓളം വിദ്യാർഥികൾ പരിശീലനപരിപാടിയുടെ ഭാഗമായി. കോളജ് ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ഡോ. അക്യുന ഡിഎം നേതൃത്വം നൽകി.